സൗദി അറേബ്യയില്‍ 12 മേഖലകളില്‍ കൂടി സ്വദേശിവത്കരണം നടപ്പാക്കുന്നതായി മാനവ വിഭവശേഷി – സാമൂഹിക വികസന മന്ത്രി എഞ്ചിനീയര്‍ അഹമ്മദ് അല്‍ റാജ്‍ഹിയാണ് അറിയിച്ചു. ഈ വര്‍ഷം അവസാനത്തോടെ 12 മേഖലകളില്‍ കൂടി സ്വദേശിവത്കരണം നടപ്പാക്കും. രാജ്യത്ത് സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്‍മ നിരക്ക് ഏഴ് ശതമാനത്തില്‍ എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
അതേസമയം, സ്വദേശിവത്കരണം നടപ്പാക്കാൻ പോകുന്ന മേഖലകൾ ഏതാണെന്ന് വ്യക്തമാക്കിയിട്ടില്ല. നിലവില്‍ സൗദിയിലെ സ്വദേശികളുടെ തൊഴിലില്ലായ്‍മ നിരക്ക് 9.7 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇത് കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് എന്നും മന്ത്രി പറഞ്ഞു.