മദീന: മദീനയിൽ പ്രവാചകൻറെ പള്ളിയായ മസ്ജിദുന്നബവിയുടെ മുറ്റത്ത് സ്ത്രീ പെൺ കുഞ്ഞിന് ജന്മം നല്‍കി. സൗദി റെഡ് ക്രസന്റ് അതോറിറ്റി മദീന ബ്രാഞ്ച് ഡയറക്ടര്‍ ജനറല്‍ ഡോ അഹമ്മദ് ബിന്‍ അലി അല്‍ സഹ്‌റാനിയാണ് ഇക്കാര്യം അറിയിച്ചത്. കുഞ്ഞിന് തൈബ എന്നാണ് പേരിട്ടിരിക്കുന്നത്
ഹറം പള്ളിക്ക് സമീപം പ്രസവവേദന അനുഭവപ്പെട്ട സ്ത്രീയ്ക്ക് അടിയന്തര വൈദ്യസഹായം സൗദി റെഡ് ക്രസന്റ്അതോറിറ്റി നല്‍കി. മസ്ജിദുന്നബവി ആംബുലന്‍സ് കേന്ദ്രത്തിലെ വാളണ്ടിയര്‍മാരും വിവരം അറിഞ്ഞ് സ്ഥലത്തെത്തി നഴ്‌സിന്റെ സഹായത്തോടെ പ്രസവശുശ്രൂഷ നടത്തി. ആരോഗ്യനില പരിശോധിച്ച ശേഷം മാതാവിനെയും കുഞ്ഞിനെയും ബാബ് ജിബ്രീല്‍ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി അല്‍ സഹ്‌റാനി പറഞ്ഞു.