കള്ളനോട്ട് ഉപയോഗിച്ച് തട്ടിപ്പ്, എട്ട് പ്രവാസികള്‍ അറസ്റ്റില്‍

0
28

ഷാർജ: കള്ളനോട്ടുകള്‍ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയ എട്ട് പ്രവാസികള്‍ ഷാര്‍ജയില്‍ അറസ്റ്റില്‍. ആഫ്രിക്കന്‍ വംശജരാണ് അറസ്റ്റിലായത്.  ഒരു സംഘം ആളുകള്‍ വ്യാജനോട്ടുകള്‍ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്നെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഷാര്‍ജ പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് പ്രതികളെ പിടികൂടിയത്