ബഹ്റൈനിൽ താമസം നിയമങ്ങൾ ലംഘിച്ചതിന് അറസ്റ്റിലായ പ്രവാസി വനിതയെ നാടുകടത്തൽ കേന്ദ്രത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ഇവരെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.40 വയസ്സ് പ്രായമുള്ള ഇവരെ സ്വദേശത്തേക്ക് കയറ്റി അയക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടയായിരുന്നു സംഭവം.ആവശ്യമായ നിയമനടപടികൾ പൂർത്തീകരിച്ച് പബ്ലിക് പ്രോസിഷനെ അറിയിച്ചതായി ആഭ്യന്തരമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു