ഹജ്ജ് തീർത്ഥാടനത്തിന് ഏർപ്പെടുത്തിയിരുന്ന പ്രായപരിധി എടുത്തുമാറ്റി

0
28

റിയാദ്: ഹജ്ജ് തീർത്ഥാടനത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് പരത്തിയതായി സൗദി ഹജ്ജ് – ഉംറ മന്ത്രി തൗഫീഖ് അൽ റബിഅറിയിച്ചു.കോവിഡിന് മുമ്പ് ഉണ്ടായിരുന്ന സാഹചര്യങ്ങളിലേക്ക് തിരിച്ചു പോവുകയാണെന്ന് ഹജ്ജ് എക്സ്പോ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.കഴിഞ്ഞ മൂന്ന് വർഷവും തീർത്ഥാടകർക്ക് നിശ്ചയിച്ചിരുന്ന 65 വയസ് എന്ന പ്രായപരിധി ഒഴിവാക്കിയതായും ഏതു പ്രായക്കാർക്കും ഹജ്ജ് നിർവഹിക്കാമെന്നും അദ്ദേഹം പറഞ്ഞു.അതോടൊപ്പം, ഹജ്ജ്തീർഥാടകർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പോളിസി തുക 109 റിയാലിൽ നിന്ന് 29 റിയാലായും ഉംറ തീർഥാടകരുടെ ഇൻഷുറൻസ് പോളിസി 235 റിയാലിൽ നിന്ന് 88 റിയാലായും കുറക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.