ജിദ്ദ: ഉംറ കർമ്മത്തിനായി സൗദിയിലെത്തിയ കുന്നമംഗലം എംഎല്‍എ പിടിഎ റഹീം, സംസ്ഥാന മിനറൽ ഡെവലപ്മെൻ്റ് കോർപറേഷൻ ലിമിറ്റഡ് ചെയര്‍മാന്‍ വായോളി മുഹമ്മദ് മാസ്റ്റര്‍, ഐഎൻഎൽ സംസ്ഥാന സെക്രട്ടേറിയും മുൻ കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗവുമായ ഒപിഐ കോയ എന്നിവരെ ഐഎംസിസി ജിസിസി കമ്മറ്റി ചെയര്‍മാൻ എഎം അബ്ദുല്ലകുട്ടിയുടെ നേതൃത്വത്തില്‍ ജിദ്ദ ഐഎംസിസി ഭാരവാഹികൾ സ്വീകരണം നൽകി.
സംസ്ഥാന ബജറ്റ് സംബന്ധിച്ച അഭിപ്രായങ്ങൾ, പ്രവാസികളുമായി ബന്ധപ്പെട്ട് സർക്കാറിന് മുന്നിൽ വെക്കാനുള്ള നിർദേശങ്ങൾ, ഉൾപ്പടെ വിവിധ വിഷയങ്ങൾ ഐഎംസിസി നേതാക്കൾ എംഎല്‍എയുടേയും സംഘത്തിന്റെയും മുന്നിൽ അവതരിപ്പിച്ചു.
ഐഎംസിസി ഭാരവാഹികളായ മൻസൂർ വണ്ടൂർ, എംഎം അബ്ദുൽ മജീദ്, സിഎച്ച് അബ്ദുൽ ജലീൽ, ലുഖ്മാൻ തിരുരങ്ങാടി, നിയാസ്, ……
തുടങ്ങിയവർ സംബന്ധിച്ചു.