സൗദിയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 20 പേർ മരിച്ചു

0
6

സൗദി അറേബ്യയിൽ  ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 20 പേർ മരിച്ചു, 29 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മക്കയിലേക്ക്  തീര്‍ത്ഥാടകരുമായി പോയ ബസ് സൗദിയുടെ തെക്കന്‍ പ്രവിശ്യയായ അസീറില്‍വെച്ചാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തില്‍ ഇടിച്ചുകയറിയ ബസ് മറിയുകയും പിന്നാലെ ബസിന് തീപിടിക്കുകയുമായിരുന്നു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.