ഉംറ തീർഥാടകരുടെ തിരക്ക്, പ്രദക്ഷിണത്തിന് മക്കയിൽ കൂടുതൽ സൗകര്യം ഒരുക്കി

0
24
Kaaba in Mecca Saudi Arabia

ഉംറ തീർഥാടകരുടെ തിരക്ക് മൂലം മക്കയിൽ പ്രദക്ഷിണത്തിന് കൂടുതൽ സൗകര്യങ്ങൾ സജ്ജമാക്കി. കഅ്ബയ്ക്ക് ചുറ്റുമുള്ള പ്രദക്ഷിണ വഴിയിലെ തിരക്ക് കുറയ്ക്കുന്നതിനും കൂടുതൽ തീർഥാടകർക്ക് അവസരം ഒരുക്കുന്നതിനായി
മക്ക ഹറം പള്ളിയുടെ ഒന്നാം നിലയുടെയും മേൽക്കൂരയുടെയും മുൻഭാഗങ്ങൾ പ്രദക്ഷിണത്തിന് മാത്രമായി നീക്കിവച്ചു. റമദാൻ തുടക്കം മുതൽ തന്നെ നിരവധിപേരാണ് ഉംറ നിർവഹിക്കാൻ എത്തുന്നത്. വ്രതാനുഷ്ഠാനം അവസാന പത്തിലേക്കു കടന്നതോടെ തീർഥാടകരുടെ എണ്ണത്തിൽ വൻ വർധനയാണുള്ളത്. മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിലെ സുരക്ഷയും ശക്തമാക്കി.