ഓപ്പറേഷന്‍ കാവേരി തുടരുന്നു; വി മുരളീധരന്‍ ജിദ്ദയില്‍

0
15

ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനില്‍ നിന്നും ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ഓപ്പറേഷന്‍ കാവേരി തുടരുന്നു. ദൗത്യത്തിന് മേല്‍നോട്ടം വഹിക്കാന്‍ കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ ജിദ്ദയിലെത്തി. സൗദി അറേബ്യ വഴി വിമാനത്തിലും കപ്പലിലുമായി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നത്.ഓപ്പറേഷന്‍ കാവേരിക്ക് നേതൃത്വം നല്‍കാന്‍ വി മുരളീധരനെ ചുമതലപ്പെടുത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. സുഡാനില്‍ നിന്നും ജിദ്ദയിലെത്തിക്കുന്ന ഇന്ത്യാക്കാരെ വ്യോമസേന വിമാനത്തിലാണ് നാട്ടിലെത്തിക്കുന്നത്. അഞ്ഞൂറ് ഇന്ത്യക്കാര്‍ സുഡാനില്‍ എത്തിയതായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ നേരത്തെ അറിയിച്ചിരുന്നു. അതിനിടെ സുഡാനില്‍ വെടി നിര്‍ത്തല്‍ 72 മണിക്കൂര്‍ കൂടി നീട്ടിയിട്ടിരിക്കുകയാണ്.

ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധക്കപ്പലുകള്‍ രക്ഷാ ദൗത്യത്തിനായി ജിദ്ദയില്‍ സജ്ജമാണ്. അതേസമയം കഴിഞ്ഞ ദിവസം സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഫ്രാന്‍സ് രക്ഷപ്പെടുത്തിയിരുന്നു. രക്ഷപ്പെടുത്തിയ 388 പേരില്‍ ഇന്ത്യക്കാരും ഉളളതായി ഫ്രഞ്ച് എംബസിയാണ് അറിയിച്ചത്. കൂടാതെ മൂന്ന് ഇന്ത്യക്കാരെ സൗദിയും രക്ഷപ്പെടുത്തിയിരുന്നു.