ഇന്ത്യയിൽ സ്വർണ്ണാഭരണ ഹാൾമാർക്കിംഗ് സംബന്ധിച്ച പുതിയ നിയന്ത്രണങ്ങൾ മിഡിൽ ഈസ്റ്റിന് പ്രയോജനം ചെയ്യും

0
13

ഇന്ത്യയിലെ സ്വർണ്ണാഭരണങ്ങളുടെയും പുരാവസ്തുക്കളുടെയും ഹാൾമാർക്കിംഗ് സംബന്ധിച്ച പുതിയ നിയന്ത്രണങ്ങൾ മിഡിൽ ഈസ്റ്റിലെ സ്വർണ്ണ വ്യവസായത്തിന് പരോക്ഷമായി പ്രയോജനം ചെയ്യുമെന്ന് വിധഗ്ദർ . ഉയർന്ന നിലവാരമുള്ളതും സാക്ഷ്യപ്പെടുത്തിയതുമായ സ്വർണ്ണത്തിന് ആവശ്യക്കാർ ഏറും .  ഈ മേഖലയിലെ സ്വർണ്ണ വിലയും ഉപഭോക്താക്കൾക്ക് താരതമ്യേന കൂടുതൽ ആകർഷകമാക്കുമെന്നും  വിദഗ്ധർ അഭിപ്രായപ്പെടുന്നു.  ഇന്ത്യ ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിന്റെ നിയമ പ്രകാരം,  ഏപ്രിൽ 1 മുതൽ ആറ് അക്ക ആൽഫാന്യൂമെറിക് HUID (ഒരു തനത് നമ്പർ) ഉള്ള സ്വർണ്ണാഭരണങ്ങളും പുരാവസ്തുക്കളും മാത്രമേ ഇനി അനുവദിക്കൂ.