ജിദ്ദയിലെ യുഎസ് കോൺസുലേറ്റിന് സമീപം വെടിവെയ്പ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു

0
34

ജിദ്ദയിലെ യുഎസ് കോൺസുലേറ്റിന് സമീപത്തുണ്ടായ വെടിവെയ്പിൽ രണ്ട് മരണം. കൊല്ലപ്പെട്ടവരിൽ ഒരാൾ അക്രമിയും, മറ്റൊരാൾ യുഎസ് കോൺസുലേറ്റിലെ സുരക്ഷാഭടനുമാണ്.

ബുധനാഴ്ചയാണ് വെടിവെയ്പ് നടന്നത്. ജിദ്ദ ഗവർണറേറ്റിലെ കെട്ടിടത്തിനു മുന്നിൽ വന്നിറങ്ങിയവർ കയ്യിൽ കരുതിയ തോക്കുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. സുരക്ഷാസേനയുമായി നടന്ന വെടിവെയ്പിലാണ് അക്രമി കൊല്ലപ്പെട്ടത്.

ആക്രമണത്തെ തുടർന്ന് കോൺസുലേറ്റ് അടച്ചിട്ടതായി അധികൃതർ അറിയിച്ചു. കോൺസുലേറ്റിലെ അമേരിക്കൻ ഉദ്യോഗസ്ഥരും പ്രാദേശിക തൊഴിലാളികളും സുരക്ഷിതരാണെന്നും അധികൃതർ വ്യക്തമാക്കി