ജിസിസിയിലെ താമസക്കാർക്ക് ഓൺലൈനായി സൗദിയിൽ ഇവിസകൾക്ക് അപേക്ഷിക്കാം

0
20

കുവൈത്ത് സിറ്റി: സൗദി ടൂറിസം മന്ത്രാലയം രാജ്യത്തേക്കുള്ള പ്രവേശനം ലളിതമാക്കുകയും വേഗത്തിലാക്കുകയും ചെയ്യുന്നതിനുള്ള സംവിധാനം ആരംഭിച്ചു. ജിസിസിയിലെ താമസക്കാർക്ക് ഓൺലൈൻ പോർട്ടൽ വഴി ഇവിസയ്ക്ക് അപേക്ഷിക്കാം. ഇതോടെ സന്ദർശകർ രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് സൗദി അറേബ്യൻ എംബസി ഇനി സന്ദർശിക്കേണ്ടതില്ല,

നവ സങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി യാത്രക്കാരുടെ യാത്ര സുഗമമാക്കിക്കൊണ്ട് സൗദി അറേബ്യയിലേക്ക് ലോകമെമ്പാടുമുള്ള കൂടുതൽ സന്ദർശകരെ സ്വാഗതം ചെയ്യുന്നതായി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ്, പറഞ്ഞു.