മസ്കറ്റ്-കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ടേക്ക്ഓഫ് ചെയ്യുന്നതിന് തൊട്ടുമുന്‍പ് ചിറകില്‍ നിന്നു പുക ഉയരുന്നു. ഇതേതുടര്‍ന്ന് യാത്രക്കാരെ അടിയന്തരമായി വിമാനത്തില്‍നിന്ന് ഒഴിപ്പിച്ചു. പ്രദേശിക സമയം 11 മണിയോടെയാണ് സംഭവം ഉണ്ടായത്. 141 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരെല്ലാം സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും എയര്‍ഇന്ത്യ അറിയിച്ചു നിലവില്‍ സാങ്കേതിക സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ട് .