സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഡൽഹി സന്ദർശിക്കില്ല

0
19

സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഡൽഹി സന്ദർശനം റദ്ദാക്കിയതായി റിപ്പോർട്ടുകൾ. ജി-20 ഉച്ചകോടിക്കായിഇന്തോനേഷ്യയിലേക്ക് തിരിക്കുന്ന സൽമാൻ രാജകുമാരൻ ഇന്ന് ഡൽഹിയിലെത്തി ഏതാനും മണിക്കൂറുകൾ ഔദ്യോഗിക സന്ദർശനം നടത്തുമെന്നുമായിരുന്നു നേരത്തെയുണ്ടായിരുന്നു അറിയിപ്പ്. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ച് നേരത്തെ കത്തയച്ചിരുന്നു . അതേസമയം, തിങ്കളാഴ്ച ആരംഭിക്കുന്ന ജി-20 ഉച്ചകോടിക്കിടെ മുഹമ്മദ് ബിൻ സൽമാനും മോദിയും ബാലിയിൽ കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്