ഇസ്രായേലില്‍ നിന്ന് ഫുട്‌ബോള്‍ ആരാധകരുമായി ഖത്തറിലേക്ക് നേരിട്ട് വിമാനങ്ങളെത്തും

0
18

ഫിഫ ലോകകപ്പിന് ഇസ്രായേലില്‍ നിന്ന്  ഖത്തറിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഉണ്ടായിരിക്കുമെന്ന് ദോഹ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഫിഫയുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിനെതിരെ ചില ഫലസ്തീന്‍ അനുകൂല സംഘടനകള്‍ രംഗത്തു വന്നു .’ ഈ പശ്ചാത്തലത്തിലാണ് ഖത്തറിന്റെ വിശദീകരണമെന്ന് ദോഹ ന്യൂസ് റിപ്പോർട്ട് ചെയ്തു.

ടെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ എയര്‍പോര്‍ട്ടിൽ നിന്നും ദോഹയിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കാണ്  സര്‍വീസുകള്‍ നടത്തുക. ഇതിനായി  റോയല്‍ ജോര്‍ദാനിയന്‍ എന്ന വിമാനക്കമ്പനിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ടെല്‍ അവീവില്‍ നിന്ന് പുറപ്പെടുന്ന എല്ലാ വിമാനങ്ങളിലും ഇസ്രായേലികളും ഫലസ്തീനിയും ഉണ്ടായിരിക്കണമെന്ന് കരാര്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഫലസ്തീനികളെ അനുവദിച്ചില്ലെങ്കില്‍ കരാര്‍ റദ്ദാക്കുമെന്നും  റിപ്പോര്‍ട്ടിലുണ്ട്