അബുദാബിയിൽ ടൂറിസം ലൈസൻസ് ഫീസ് കുത്തനെ താഴ്ത്തി

0
32

അബുദാബിയിൽ ടൂറിസം ലൈസൻസ് ഫീസ് നിരക്ക്  90 ശതമാനം കുറച്ചു .അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പിൻറെതാണ്  തീരുമാനം.കോവിഡ് മൂലം പ്രതിസന്ധിയിലായ  ടൂറിസം വ്യവസായം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.  ലൈസൻസ് പുതുക്കുന്നതിനും പുതിയ സ്ഥാപനം ആരംഭിക്കുന്നതിനും  ഇനി 1000 ദിർഹമായിരിക്കും നിരക്ക്. ജനുവരി മുതൽ പുതുക്കിയ ഫീസ് നിരക്ക് പ്രാബല്യത്തിൽ വരും. അതോടൊപ്പം അബുദാബി സാമ്പത്തിക വികസന വകുപ്പ്, മുനിസിപ്പാലിറ്റി, ഗതാഗതവകുപ്പ്, അബുദാബി ചേംബർ അംഗത്വ ഫീസ് എന്നിവയുൾപ്പെടെ വിവിധ സർക്കാർ വകുപ്പുകൾക്ക് അടയ്ക്കേണ്ട ഫീസും കുറച്ചിട്ടുണ്ട്.