ഒമാനിൽ പ്രവാസികൾക്ക് തിരിച്ചടിയായി 200ല്‍ പരം തസ്തികകളില്‍ വിദേശി തൊഴിലാളികളെ വിലക്കി തൊഴില്‍ മന്ത്രി ഡോ. മഹദ് ബിന്‍ സൈദ് ബഔവിന്‍ ഉത്തരവിറക്കി. നിലവില്‍ നൂറില്‍ പരം തസ്തികകളില്‍ മാത്രമായിരുന്നു പ്രവാസികൾക്ക് നിയമനം വിലക്കിയിരുന്നത്. പുതിയ ഉത്തരവ് എന്നു മുതല്‍ പ്രാബല്യത്തില്‍ വരും എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
സ്വദേശിവത്ക്കരണം പ്രഖ്യാപിച്ച പ്രധാന മേഖലകൾ :
പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍/മാനേജര്‍, എച്ച്ആര്‍ ഡയറക്ടര്‍/മാനേജര്‍,അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍, ഡയറക്ടര്‍ ഓഫ് റിലേഷന്‍സ് ആന്റ് എക്‌സറ്റേണല്‍ കമ്യൂണിക്കേഷന്‍സ്,സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, ഡയറക്ടര്‍/മാനേജര്‍ ഓഫ് സിഇഒ ഓഫീസ്, എംപ്ലോയ്മന്റ് ഡയറക്ടര്‍/മാനേജര്‍, ഫോളോഅപ്പ് ഡയറക്ടര്‍/മാനേജര്‍, ഡയറക്ടര്‍/മാനേജര്‍ ഓഫ് അഡ്മിഷന്‍ ആന്റ് റജിസ്‌ട്രേഷന്‍, സ്റ്റുഡന്‍സ് അഫേഴ്‌സ് ഡയറക്ടര്‍/മാനേജര്‍, കരിയര്‍ ഗൈഡന്‍സ്
ഡയറക്ടര്‍/മാനേജര്‍, ഇന്ധന സ്റ്റേഷന്‍ മാനേജര്‍, ജനറല്‍ മാനേജര്‍, എച്ച് ആര്‍ സ്‌പെഷ്യലിസ്റ്റ്, ലൈബ്രേറിയന്‍, എക്‌സിക്യൂട്ടീവ് കോഓര്‍ഡിനേറ്റര്‍, വര്‍ക്ക് കോണ്‍ട്രാക്ട് റഗുലേറ്റര്‍, സ്‌റ്റോര്‍ സൂപ്പര്‍വൈസര്‍, വാട്ടര്‍ മീറ്റര്‍ റീഡര്‍, ട്രാവലേഴ്‌സ് സര്‍വീസെസ് ഓഫീസര്‍, ട്രാവല്‍ ടിക്കറ്റ് ഓഫീസര്‍, ബസ് ഡ്രൈവര്‍/ടാക്‌സി കാര്‍ ഡ്രൈവര്‍.