ഫുട്ബോൾ ലോകകപ്പ് സ്റ്റേഡിയത്തിൽ പുകയിലയ്ക്കും ഇ-സിഗരറ്റിനും വിലക്ക്

0
33

ഫുട്ബോൾ ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന 8 സ്റ്റേഡിയങ്ങൾക്കുള്ളിലും പുകയിലയ്ക്കും ഇ-സിഗരറ്റുകൾക്കും നിരോധനംഏർപ്പെടുത്താൻ അധികൃതർ. പൊതുജനാരോഗ്യമന്ത്രാലയം, ഫിഫ, ലോകാരോഗ്യ സംഘടന,സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി, എന്നിവ ഉൾപ്പെടുന്ന സ്പോർട്സ് ഫോർ ഹെൽത്ത് പങ്കാളിത്തമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ആരോഗ്യകരവും സുരക്ഷിതവുമായ ഫിഫ ലോകകപ്പ് യാഥാർഥ്യമാക്കുകയാണ് ലക്ഷ്യം.

രണ്ടുപതിറ്റാണ്ടായി ആഗോള ടൂർണമെന്റുകൾ പുകയില രഹിത അന്തരീക്ഷത്തിലാണ് നടന്നുവരുന്നതെന്നും ദോഹ ലോകകപ്പിലും ഈ നയം ശക്തമായി നടപ്പാക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും ഫിഫ സുസ്ഥിരതാ വിഭാഗം മേധാവി ഫെഡറിക്കോ അഡീച്ചി വ്യക്തമാക്കി. കായികരംഗത്ത് പുകയില സ്പോൺസർഷിപ്സാധാരണമായിരുന്ന കാലത്ത്  പുകയില വ്യവസായത്തിന്റെ ഭാഗമായ പരസ്യങ്ങൾ സ്വീകരിക്കില്ലെന്ന് 1986 മുതൽ ഫിഫ പ്രഖ്യാപിച്ചിരുന്നു.