തൽക്കാലം യുഎഇയിൽ ആദായനികുതി ഏർപ്പെടുത്തില്ല

0
23

യുഎഇയിൽ തൽക്കാലം ആദായനികുതി ഏർപ്പെടുത്തില്ലെന്ന് മന്ത്രി . വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി അൽ സെയൂദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.  2023 മുതൽ 9 ശതമാനം കോർപറേറ്റ് നികുതി ചുമത്തുമെന്ന് ഈ വർഷം ആദ്യം പറഞ്ഞിരുന്നു.എന്നാൽ ആദായനികുതി നിലവിൽ പരിഗണനയിലില്ലെന്നാണ്  ഒരു വാർത്ത മാധ്യമത്തിന് ഇന്ന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിയത്

യുഎഇയുടെ പുതിയ കോർപറേറ്റ് നികുതി, ബിസിനസുകാർ നല്ല രീതിയിൽ സ്വീകരിച്ചതായി മന്ത്രി പറഞ്ഞു. യുഎഇ 2018ൽ യുഎഇ അഞ്ചു ശതമാനം മൂല്യവർധിത നികുതി (വാറ്റ്) അവതരിപ്പിച്ചിരുന്നു.  വൈകാതെ തന്നെ കോർപറേറ്റ് നികുതി  ചുമത്തുന്നത് സംബന്ധിച്ച വിശദാംശങ്ങൾ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത് .