യു എ ഇയിൽ പുതിയ തൊഴിൽ നിയമം; ശമ്പളത്തോടെ 6 വിധം അവധികൾ

0
24

യുഎഇ യിലെ പുതിയ തൊഴിൽ നിയമപ്രകാരം ജീവനക്കാർ ശമ്പളത്തോടു കൂടിയ ആറുതരം അവധികൾക്ക്  അർഹരാണെന്ന് . രോഗം, പ്രസവം, ബന്ധുക്കളുടെ മരണം,വാർഷിക അവധി, പഠനം എന്നിവയാണ് ഇവ

പ്രസവ അവധി –   ജീവനക്കാരിക്ക് ഗർഭത്തിന്റെ ആറു മാസം കഴിയുമ്പോൾ 60 ദിവസം അവധിയെടുക്കാം

പേരന്റൽ ലീവ് – കുട്ടി ജനിച്ച് ആറു മാസത്തിനുള്ളിൽ അഞ്ചുദിവസത്തെ അവധിക്ക് അർഹതയുണ്ട്

വാർഷിക അവധി –  ഒരു വർഷം സേവനം പൂർത്തിയാക്കിയ ജീവനക്കാരന് 30 ദിവസത്തെ വാർഷിക അവധിക്ക് അവകാശമുണ്ട്

പ്രതിമാസ അവധി – 6 മാസത്തിൽ കൂടുതലോ 12 മാസത്തിൽ താഴെയോ സർവീസുള്ള ആൾക്ക് മാസത്തിൽ രണ്ടുദിവസം വീതം അവധിക്ക് അർഹതയുണ്ട്

ചികിത്സ അവധി – രോഗവുമായി ബന്ധപ്പെട്ട് 45 ദിവസം അവധിക്ക് അർഹതയുണ്ട്

മരണ അവധി – പങ്കാളി, മാതാപിതാക്കൾ,കുട്ടികൾ, സഹോദരങ്ങൾ, മുത്തച്ഛൻ, മുത്തശ്ശി, ചെറുമക്കൾ തുടങ്ങിയവരുടെ മരണവുമായി ബന്ധപ്പെട്ട് അഞ്ചു ദിവസം അവധിയെടുക്കാം (ബെറീവ്മെന്റ് ലീവ്)

പഠന അവധി –  ഒരേ സ്ഥാപനത്തിൽ രണ്ടു വർഷം പൂർത്തിയാക്കിയ ജീവനക്കാർക്ക് അവർ യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിതാവാണെങ്കിൽ വർഷത്തിൽ 10 ദിവസത്തെ അവധിക്ക് അർഹതയുണ്ട്.

തൊഴിൽദാതാവിന്റെ അനുമതിയോടെ ഈ അവധികളെടുക്കാം. മരണവുമായി ബന്ധപ്പെട്ട അവധി, പേരന്റൽ ലീവ്, വാർഷിക അവധി എന്നിവ ശമ്പളരഹിത അവധിയോടു ചേർത്തെടുക്കാനും ജീവനക്കാരന് അവകാശമുണ്ട്.