രോഗിയായ അമ്മയെ അവഗണിച്ചതിന് മൂന്ന് അൾജീരിയൻ സഹോദരന്മാർ ഭാര്യമാരെ ഒരേ സമയത്ത് വിവാഹമോചനം ചെയ്തതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ സഹോദരങ്ങൾ, അസുഖം വന്നു കിടപ്പിലായ അമ്മ തങ്ങളുടെ ഭാര്യമാർ സഹായിക്കാത്തത് മൂലം അയൽവാസിയുടെ സഹായത്തോടെ കുളിക്കുന്നതായി കണ്ടു. ഇതിൽ രോഷാകുലരായ സഹോദരങ്ങൾ ഉടൻ തന്നെ തങ്ങളുടെ ഭാര്യമാരെ വിവാഹമോചനം ചെയ്തതായാണ് വാർത്തയിൽ പറയുന്നത്.
നേരത്തെ പ്രായമായ സ്ത്രീയുടെ മകൾ ആഴ്ചയിൽ രണ്ടുതവണ അവരെ സന്ദർശിച്ച് പരിപാലിക്കാർ ഉണ്ടായിരുന്നു, എന്നാൽ അവരുടെ ഭർത്താവിന് കാൻസർ സ്ഥിരീകരിച്ച ശേഷം അവർക്ക് അമ്മയെ പരിപാലിക്കാൻ വരാൻ സാധിച്ചിരുന്നില്ല .മൂന്ന് സഹോദരന്മാരുടെയും ഭാര്യമാർ അമ്മമാരെ പരിപാലിക്കാൻ വിസമ്മതിക്കുകയുമായിരുന്നു.