റിയാദ്: സൗദി അറേബ്യ എണ്ണ വില്‍പനയില്‍ അമേരിക്കന്‍ ഡോളറിന് പകരം ചൈനീസ് കറന്‍സിയായ യുവാന്‍ സ്വീകരിക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് സൗദിയും ചൈനയും തമ്മില്‍ ചര്‍ച്ചകള്‍ നടത്തുന്നതായാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തത്.
2016 മുതല്‍ ഇത് സംബന്ധിച്ച ആലോചനകള്‍ ചൈനക്കും സൗദിക്കുമിടയില്‍ നടന്നുവരികയായിരുന്നു.
അമേരിക്കക്കെതിരായ സൗദിയുടെ ശക്തമായ നിലപാട് കൂടിയായാണ് നിലവിലെ നീക്കം വിലയിരുത്തപ്പെടുന്നത്.
അമേരിക്കയുമായുള്ള സൗദിയുടെ ബന്ധത്തിന്റെ ശക്തി കുറയുന്നതിന്റെ സൂചനയായിക്കൂടിയാണ് ഡോളര്‍ ഇടപാടുകളില്‍ നിന്നും മാറി ചിന്തിക്കാനുള്ള സൗദിയുടെ നീക്കത്തെ കാണുന്നത്.