ഹൂത്തികൾക്കെതിരെ ശക്തമായി തിരിച്ചടിച്ച് സൗദി

0
22

ഹൂത്തികൾക്കെതിരെ ശക്തമായ ആക്രമണം നടത്തി സൗദി അറേബ്യ. യെമന്‍ തലസ്ഥാനമായ സനായിലും തുറമുഖ നഗരമായ ഹുദൈദയിലെ ഇന്ധന വിതരണകേന്ദ്രത്തിലും പുലര്‍ച്ചെയോടെയാണ് വ്യോമാക്രമണം നടത്തിയത്.  സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ആക്രമണത്തിൽ  ഹുദൈദയിലെ വൈദ്യുതി നിലയവും ഇന്ധന വിതരണ ശാലയും തകര്‍ത്തതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു .

ഹൂതി വിമതര്‍ വെള്ളിയാഴ്ച സൗദിയിലെ ആരാംകോ എണ്ണ സംഭരണ കേന്ദ്രത്തില്‍ ആക്രമണം നടത്തിയിരുന്നു. ഇതിനുള്ള തിരിച്ചടിയായാണ് രണ്ട് ഹൂതി കേന്ദ്രങ്ങളില്‍ സഊദി ആക്രമണം നടത്തിയത്.