വൻ നിക്ഷേപം നടത്തുന്നവർക്ക് ഗോൾഡൻ ലൈസൻസ് പ്രഖ്യാപിച്ച് ബഹ്റൈൻ

0
13

ബഹ്റൈനിൽ വൻ നിക്ഷേപം നടത്താൻ താൽപര്യമുള്ളവർക്കായി ഗോൾഡൻ ലൈസൻസ് അനുവധിക്കും എന്ന് പ്രഖ്യാപനം. 400 കോടി രൂപ മുതൽമുടക്കുള്ളതോ കുറഞ്ഞത് 500 തൊഴിൽ അവസരം സൃഷ്ടിക്കുന്നതോ ആയ നിക്ഷേപങ്ങൾക്കാണ് ഗോൾഡൻ ലൈസൻസ് നൽകുക. ഇവർക്ക് ബിസിനസ്സ് ആരംഭിക്കാൻ മികച്ച സ്ഥലവും അടിസ്ഥാന സൗകര്യങ്ങളും ബിസിനസ് ലൈസൻസ്, ബിൽഡിങ് പെർമിറ്റ് തുടങ്ങിയ അനുമതികളും വേഗത്തിൽ ലഭിക്കും.
ഇത് മാത്രമല്ല ബഹ്റൈൻ ഇക്കണോമിക് ഡവലപ്മെന്റ് ബോർഡിന്റെ ഒരു അക്കൗണ്ട് മാനേജരുടെ സേവനവും സംരംഭങ്ങൾക്കായി മുഴുവൻ സമയവും ലഭിക്കും. നിക്ഷേപകരെ ആകർഷിക്കാനും തൊഴിലവസരം വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് നിർണായക തീരുമാനെന്നും ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ പറഞ്ഞു.
ബഹ്റൈൻ ലേബർ ഫണ്ട്, ബഹ്റൈൻ ഡവലപ്മെന്റ് ബാങ്ക് എന്നിവരുടെ പിന്തുണയും ഉറപ്പാക്കും. രാജ്യത്തെ ഏതെങ്കിലും നിയമം നിക്ഷേപകർക്ക് പ്രയാസമുണ്ടാക്കിയാൽ ആവശ്യാനുസരണം മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യവും ഗോൾഡൻ ലൈസൻസുമായി ബന്ധപ്പെട്ടു ഭരണകൂടം അനുവദിച്ചിട്ടുണ്ട്.