നാവികസേന 2023 നവംബർ (02/2023) ബാച്ചിലേക്കുള്ള അഗ്നിവീർ റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. 1465 ഒഴിവുകളാണ് ഉള്ളത്. ഇതിൽ 100 ഒഴിവുകൾ മെട്രിക്ക് റിക്രൂട്ട്സ് (എംആർ) വിഭാഗത്തിലും 1365 ഒഴിവ് സീനിയർ സെക്കൻഡറി റിക്രൂട്ട്സിലും (എസ്എസ്ആർ) ആണ്. രണ്ടിനും വെവ്വേറെ വിജ്ഞാപനങ്ങളാണ്.
2 വിഭാഗത്തിലുമായി നീക്കിവെച്ചിട്ടുണ്ട്. അവിവാഹിതർക്ക് മാത്രമേ അപേക്ഷിക്കാനാകൂ. നാല് വർഷത്തേക്കായിരിക്കും നിയമനം. സേവന മികവ് പരിഗണിച്ച് 25 ശതമാനം പേർക്ക് പിന്നീട് സ്ഥിരനിയമനം നൽകും.
യോഗ്യത: മെട്രിക് റിക്രൂട്ട്സിന് പത്താംക്ലാസ് വിജയമാണ് യോഗ്യത. എസ്എസ്ആർ വിഭാഗത്തിൽ അപേക്ഷിക്കാൻ മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവയും കെമിസ്ട്രി/ ബയോളജി/ കംപ്യൂട്ടർ സയൻസ് എന്നിവയിലൊന്നും വിഷയമായി പഠിച്ച പ്ലസ്ടു ജയിച്ചിരിക്കണം.
പുരുഷൻമാർക്ക് കുറഞ്ഞത് 157 സെന്റീമീറ്ററും വനിതകൾക്ക് 152 സെന്റീമീറ്ററും ഉയരമുണ്ടായിരിക്കണം. മികച്ച ശാരീരിക ക്ഷമത, കാഴ്ചശക്തി എന്നിവയുണ്ടായിരിക്കണം.