മില്ലേനിയം ക്രിക്കറ്റ് ക്ലബ് കുവൈറ്റ് സംഘടിപ്പിച്ച റിനൗസ് മെമ്മോറിയൽ ട്രോഫി ടി 20 ക്രിക്കറ്റ് ടൂർണമെന്റ് റൈസിംഗ് സ്റ്റാർ സി സി കുവൈറ്റ് വിജയികളായി.

0
20

ഫഹാഹീൽ: മില്ലേനിയം ക്രിക്കറ്റ് ക്ലബ് ഫഹാഹീൽ ഗ്രൗണ്ടില്‍ വച്ചു നടത്തിയ റിനൗസ് മെമ്മോറിയൽ ട്രോഫി ടി 20 ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ കുൽന ടൈറ്റൻസിനെ 35 റൺസിന്‌ പരാജയപ്പെടുത്തിയാണ് റൈസിംഗ് സ്റ്റാർ സി സി കുവൈറ്റ് വിജയികളായത്. ടോസ് നേടി ആദ്യം ബാറ്റിങ്ങ് തിരഞ്ഞെടുത്ത റൈസിംഗ് സ്റ്റാർ സി സി കുവൈറ്റ് 9 വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് നേടി. 28 പന്തിൽ 52 റൺസ് എടുത്ത ഗിരീഷ് സുധാകരൻ ആണ് ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിനിറങ്ങിയ കുൽന ടൈറ്റൻസിനെ 142 റൺസിന്‌ ഓൾ ഔട്ട് ആക്കി 35 റൺസിന്റെ മികച്ച വിജയം നേടുകയായിരുന്നു. 4 ഓവറിൽ 22 വഴങ്ങി 4 വിക്കറ്റ് എടുത്ത വിപിൻ രാജേന്ദ്രൻ ആണ് ഫൈനലിലെ താരം.

ഈ കഴിഞ്ഞ വർഷം ഫഹാഹീൽ ഗ്രൗണ്ടിൽ വച്ച് കളിക്കിടയിൽ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിൽ എത്തിക്കും മുൻപേ മരണപ്പെട്ട സഹതാരത്തിന്റെ സ്മരണക്കായാണ് മില്ലേനിയം ക്രിക്കറ്റ് ക്ലബ് ഇത്തരത്തിൽ ഒരു ടൂർണമെന്റ് സംഘടിപ്പിച്ചത്. സാഹിറ കോളേജ് മവാനില്ല (കുവൈറ്റ് ഓൾഡ് ബോയ്സ് അസോസിയേഷൻ) ആണ് ടൂർണമെന്റ് സ്പോൺസർ ചെയ്തത്. വരും കാലങ്ങളിൽ കൂടുതൽ ടൂർണമെന്റുകൾ സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു എന്ന്‌ സാഹിറ കോളേജ് മവാനില്ല പബ്ബിക് റിലേഷൻസ് മാനേജർ അറൂസ്   അവാര്‍ഡ് ദാന ചടങ്ങ് ഉത്‌ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു.
അവാര്‍ഡ് ദാനച്ചടങ്ങില്‍ ക്ലബ് മാനേജർ ജയന്താ അധ്യക്ഷത വഹിച്ചു.
ഏറ്റവും പ്രിയപ്പെട്ട സഹതാരത്തിന്റെ സ്മരണനിലനിർത്താൻ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ച മില്ലേനിയം സ്റ്റാർസ് ക്രിക്കറ്റ് ക്ലബ്ബിനെ റൈസിംഗ് സ്റ്റാർ സി സി കുവൈറ്റ് ക്യാപ്റ്റൻ ബിജു സി എ ചടങ്ങിൽ അഭിനന്ദിച്ചു.
മത്സരത്തിലെ വിജയികള്‍ക്കുള്ള ട്രോഫി വിതരണം സാഹിറ കോളേജ് മവാനില്ല പബ്ബിക് റിലേഷൻസ് മാനേജർ അറൂസ് നിര്‍വഹിച്ചു. ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്സ്മാൻ റഫീഖിനും മികച്ച ബൗളർ ഹുസൈനും ഉള്ള അവാര്‍ഡ് ചടങ്ങിൽ ജയന്ത് കൈമാറി.