സംസ്ഥാനത്ത് ഒരാഴ്ചത്തേക്ക് ലോക് ഡൗണിനു സമാനമായ നിയന്ത്രണം

0
27

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഒരാഴ്ചത്തേക്ക് ലോക് ഡൗണിനു സമാനമായ നിയന്ത്രണം. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് സംസ്ഥാനത്ത് അനുമതി.സർക്കാർ – സ്വകാര്യ സ്ഥാപനങ്ങളിൽ 25 ശതമാനം ഹാജർ നിലയേ പാടുള്ളൂ. ദീർഘദൂര ബസുകളും ട്രെയിന്‍ സര്‍വീസും ഉള്‍പ്പെടെ പൊതുഗതാഗത സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കും. ഹോട്ടലുകളില് പാഴ്സല്‍ സര്‍വീസ് മാത്രമാകും ഉണ്ടാകുക.

പച്ചക്കറി, മീന്‍ മാര്‍ക്കറ്റുകളില്‍ കച്ചവടക്കാര്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണം, ഇരട്ട മാസ്ക് ധരിക്കണമെന്നും നിര്‍ദേശമുണ്ട്.

ആശുപത്രികൾ, മാധ്യമ സ്ഥാപനങ്ങൾ, ടെലികോം, ഐടി, പാൽ, പത്രവിതരണം, ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. കടകള്‍ രാത്രി ഒമ്പതിന് മുമ്പ് അടയ്ക്കണം.