തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മിനി ലോക്ഡൗണ്‍ നീട്ടിയേക്കും എന്ന സചന. മെയ് 4 ചൊവ്വാഴ്ച മുതൽ മെയ് ഒമ്പതു വരെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആയിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ഇത് മെയ് 16 വരെ നീട്ടാനാണ് ആലോചന.
ഇന്ന് തിരുവനന്തപുരത്ത് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഇതുസംബന്ധിച്ച് ചർച്ച ചെയ്തതായാണ് വിവരം. വരുന്ന 15ാം തീയതിവരെ രോഗവ്യാപനം തീവ്രമായി തുടരുമെന്നാണ് ആരോഗ്യ വിദഗ്ദരും വിദഗ്ദ സമിതിയും അഭിപ്രായപ്പെടുന്നത്.
ഇതു പരിഗണിച്ചാണ് നിയന്ത്രണങ്ങൾ നീട്ടുന്നതിനെ കുറിച്ച് സിപിഎം സെക്രട്ടറിയേറ്റിൽ ചർച്ച നടന്നത് .
ഞായറാഴ്ച വരെ രോഗതീവ്രത കുറയുന്നില്ലെങ്കിൽ ഒരാഴ്ചത്തേക്ക് സമ്പൂർണ്ണ ലോക്ക് ഡൗൺ ഏർപ്പെടുന്നതിനെ റിച്ചും ആലോചനയുണ്ട്