കുവൈത്തിൽ ഗതാഗത നിരീക്ഷണത്തിനുള്ള ആധുനിക കൺട്രോൾ റൂം ഉദ്ഘാടനം ചെയ്തു

0
21

കുവൈത്ത് സിറ്റി: അഹമ്മദി ഗവർണറേറ്റിലെ ട്രാഫിക് ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ അത്യാധുനിക കെട്ടിടം ഉദ്ഘാടനം ചെയ്തു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് അഹമ്മദ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. പുതിയ കെട്ടിടത്തിൽ മുഴുവൻ സമയ നിരീക്ഷണത്തിനായി 436 ക്യാമറകളാണുള്ളത്. ഇതിൽ 20 എണ്ണം അബ്ദാലി, ഫഹാഹീൽ, ദോഹ ലിങ്ക്, ജാബർ ബ്രിഡ്ജ് എന്നിവിടങ്ങളിലേക്ക് ആണ്, കൂടാതെ ട്രാഫിക് ലൈറ്റുകളിൽ 161 ക്യാമറകളും ഹൈവേകളിൽ 237 ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.