ബന്ധു നിയമനം ; മന്ത്രി കെ ടി ജലീൽ കുറ്റക്കാരനെന്ന് ലോകായുക്ത

0
39

തിരുവനന്തപുരം : ബന്ധു നിയമനം നടത്തിയെന്ന ആരോപണത്തിൽ മന്ത്രി കെ ടി ജലീൽ കുറ്റക്കാരനെന്ന് ലോകായുക്ത jalee5,കണ്ടെത്തി. മന്ത്രി സ്വജനപക്ഷപാതം നടത്തിയെന്നും, തൽസ്ഥാനത്ത് തുടരാൻ അദ്ദേഹത്തിന് അർഹതയില്ലെന്നും ലോകായുക്ത റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. റിപ്പോർട്ട് ഉടനെ മുഖ്യമന്ത്രിക്ക് കൈമാറും. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ ബന്ധുവായ കെടി അദീപിനെ നിയമിച്ചു എന്നായിരുന്നു ആരോപണം. ബന്ധുവിനെ നിയമിക്കുന്നതിന് വേണ്ടി യോഗ്യതയിൽ ഇളവ് വരുത്തി  വിജ്ഞാപനം ഇറക്കുകയും നിയമനം നടത്തുകയും ചെയ്തു എന്ന് കാണിച്ച് v k മുഹമ്മദ് ഷാഫി എന്ന ആളാണ് പരാതി നൽകിയത്.