ബന്ധു നിയമനം; മന്ത്രി കെടി ജലീൽ രാജി വച്ചു

0
27

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീല്‍ രാജിവെച്ചു. ജലീൽ  മുഖ്യമന്ത്രിയ്ക്ക് രാജിക്കത്ത്കൈമാറി. ബന്ധു നിയമന വിവാദത്തില്‍ കെ.ടി ജലീല്‍ കുറ്റക്കാരനെന്നും മന്ത്രി സ്ഥാനത്ത് തുടരാന്‍ അർഹതയില്ലെന്നും ലോകായുക്ത ഡിവിഷന്‍ ബെഞ്ചുവിധിച്ചിരുന്നു .

മന്ത്രിയുടെ ബന്ധു കൂടിയായ കെ. ടി അദീപിന് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ ആയി നിയമിച്ചത് സ്വജനപക്ഷപാതം ആണെന്ന് ലോകായുക്ത കണ്ടെത്തി .അദീപിനാായി  യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കി നിയമനം നടത്തി എന്നായിരുന്നു പരാതി.