കോവിഡ് ചികിത്സ നടത്തുന്ന ആരോഗ്യപ്രവർത്തകർക്ക് ഇൻസെൻ്റീവ് നൽകും

0
19

കുവൈത്ത് സിറ്റി: കൊറോണയും മറ്റ് പകർച്ചവ്യാധി രോഗങ്ങളും ഉള്ളവരെ ചികിത്സിക്കുന്ന എല്ലാ മെഡിക്കൽ സ്റ്റാഫുകൾക്കും സാമ്പത്തിക പരിഗണന നൽകാനുള്ള നിർദ്ദേശം കുവൈത്ത് ആരോഗ്യ മന്ത്രാലയം  അംഗീകരിച്ചു.ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അൽ-സയീദ് തിങ്കളാഴ്ച സിവിൽ സർവീസ് കമ്മീഷനെ (സിഎസ്‌സി) ഇക്കാര്യം അറിയിച്ചു.

13/2020-ലെ CSC തീരുമാനമനുസരിച്ച് മലിനമായതും രോഗബാധയുള്ളതുമായ ചുറ്റുപാടുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകുന്നതായി  മന്ത്രി വാർത്താകുറിപ്പിൽ വിശദീകരിച്ചു. സാംക്രമിക രോഗബാധിതര ചികിത്സിക്കുന്നവർ എല്ലായ്പ്പോഴും അപകടകരമായ സാഹചര്യങ്ങളിലാണ് ഇവർ  കോവിഡ് -19 രോഗികളിൽ നിന്ന് രോഗബാധിതരാകുന്നതിനുള്ള സാധ്യത വളരെ വലുതാണ് എന്നും അദ്ദേഹം  പറഞ്ഞു