കുവൈത്ത് സിറ്റി : അടുത്ത സെപ്റ്റംബറിൽ പുതിയ അധ്യയനവർഷത്തോടെ കുവൈത്ത് സ്കൂളുകൾ പൂർവ്വസ്ഥിതിയിൽ പ്രവർത്തിച്ച തുടങ്ങുമെന്ന് ആരോഗ്യമന്ത്രി ഡോ. ബേസിൽ അൽ സബ അറിയിച്ചു. വല ഘട്ടങ്ങളിലായിട്ടായിരിക്കും വിദ്യാർത്ഥിളെ സ്കൂളുകളിലേക്ക് മടക്കിക്കൊണ്ടുവരിക എന്നും അദ്ദേഹംം വ്യക്തമാക്കി. അടുത്തമാസം കുവൈത്തിലെ എല്ലാ സ്കൂളുകളിലേയും അധ്യാപക-അനധ്യാപക ജീവനക്കാർക്കും പ്രതിരോധ കുത്തിവെപ്പ് ലഭ്യമാക്കും.
ആരോഗ്യം സംരക്ഷിക്കുന്നതിനായി ഏവരും കോവിഡ് വാക്സിൻ എടുക്കണമെന്ന് മന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. ഇതിനോടകം 400,000 പേർക്ക് വാക്സിനേഷൻ നൽകിയതായും അദ്ദേഹം വ്യക്തമാക്കി.