ഉപപ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും എയർപോർട്ടിലെ സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിച്ചു

കുവൈത്ത് സിറ്റി : പത്ത് ദിവസത്തെ യാത്ര നിരോധനത്തിനു ശേഷം പ്രവർത്തനം പുനരാരംഭിച്ച കുവൈത്ത് ഇൻറർനാഷണൽ എയർപോർട്ടിൽ
ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ അനസ് അൽ സലെയും ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബേസിൽ അൽ സബയും പരിശോധന നടത്തി. എയർപോർട്ടിലെ ഇലെ സുരക്ഷാ ക്രമീകരണങ്ങളും അവളും മുൻകരുതൽ നടപടികളും പരിശോധിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്.
ലോകരാജ്യങ്ങളിൽ ഇതിൽ ജനിതകമാറ്റം സംഭവിച്ച ച്ച അതിതീവ്ര വ്യാപന ശേഷിയുള്ള കൊറോണ റിപ്പോർട്ട് ചെയ്തതിനെ തുടർന്നായിരുന്നു മുൻകരുതലെന്നോണം അതിർത്തികളെല്ലാം അടച്ചത്. കൊറോണ വൈറസിനെ സംബന്ധിച്ച് എല്ലാ നിർണായക വിവരങ്ങളും പരിശോധിച്ച് അവലോകനം ചെയ്ത ശേഷമാണ് വായു, കര, കടൽ അതിർത്തികൾ തുറക്കാനുള്ള മന്ത്രിസഭയുടെ തീരുമാനം എന്ന് ഉപപ്രധാനമന്ത്രി അൽ സലേ പറഞ്ഞു.
രാജ്യത്തേക്ക് വരുന്ന യാത്രക്കാരെ സ്വീകരിക്കാൻ ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും ആരോഗ്യ മന്ത്രാലയം നടത്തിയിട്ടുണ്ടെന്ന് ഷെയ്ഖ് ബേസിൽ അൽ സബയും അറിയിച്ചു. കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങൾ എല്ലാം മന്ത്രാലയം നിരീക്ഷിച്ച് വരുന്നതായും രാജ്യത്തിനകത്ത് വൈറസ് പടരുന്നത് പരിമിതപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു, അത്യാവശ്യ കാര്യങ്ങൾക്ക് അല്ലാതെയുള്ള യാത്രകൾ ജനങ്ങൾ പരിമിതപ്പെടുത്തണം എന്നും അദ്ദേഹം അഭ്യർത്ഥിച്ചു സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ, കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ, ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കൽ ഓഫീസർമാർ എന്നിവരെയും ഒപ്പം കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചുമതലയുള്ളവരും നടത്തിയ അശ്രാന്ത പരിശ്രമങ്ങളെ രണ്ട് മന്ത്രിമാരും പ്രശംസിച്ചു. അവർക്കും കുടുംബങ്ങൾക്കും ഉയർന്ന ആരോഗ്യ സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രിമാർ പറഞ്ഞു.