കുവൈത്തിൽ ഹോസ്പിറ്റലുകളിൽ എമർജൻസി പരിശോധനക്ക് വിദേശികളിൽ നിന്ന് ഈടാക്കിയിരുന്ന അഞ്ചു ദിനാറിനു പകരം പത്തു ദിനാർ നൽകേണ്ടി വരും. നിലവിൽ ഔട്ട് പേഷ്യന്റ് വിഭാഗത്തിൽ പത്തു ദിനാറാണ് ഈടാക്കുന്നത്. ഇതേ രീതിയിൽ തന്നെ എല്ലാ വിഭാഗത്തിലും ഈടാക്കാനാണ് ആരോഗ്യ വകുപ്പ് മന്ത്രി ഷെയ്ഖ് ബാസിൽ അൽ സഭ ഇറക്കിയ ഉത്തരവിലൂടെ പറഞ്ഞിരിക്കുന്നത്. ആശുപത്രികളിലെ തിരക്ക് കുറക്കാനാണു ഇത്തരം ഒരു തീരുമാനം എടുത്തതെന്നാണ് വിവരം. നേരത്തെ രണ്ടു ദിനാർ മാത്രമായിരുന്നു ഹോസ്പിറ്റലുകളിൽ ഫീസ് ഈടാക്കിയിരുന്നത്. എന്നാൽ നോർമൽ ക്ലിനിക്കുകളിൽ നിലവിലുള്ള ഫീസ് രണ്ടു ദിനാർ തന്നെ തുടരാനാണ് തീരുമാനം.
സാധാരക്കാരായ പ്രവാസികൾക്ക് തിരിച്ചടിയാകുന്നതാണ് ഈ തീരുമാനം. അതോടൊപ്പം സ്വകാര്യം ഹോസ്പിറ്റലുകൾക്ക് ഗുണകരമാവുന്നതും. ആരോഗ്യ മേഖലയിൽ വിദേശികളുടെ ആരോഗ്യ ഇൻഷുറൻസ് ഫീസ് വര്ധിപ്പിക്കുന്നതടക്കമുള്ള തീരുമാനങ്ങൾ ഉണ്ടാവാനുള്ള സാധ്യതയും വർധിച്ചിരിക്കുകയാണ്.