കുവൈത്ത് സിറ്റി: അന്താരാഷ്ട്ര ആരോഗ്യ സംഘടനകൾ അംഗീകരിച്ച വാക്സിനുകൾ അധിക അളവിൽ സംഭരിക്കാൻ ആരോഗ്യ മന്ത്രാലയം തയ്യാറെടുക്കുന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചചതായി അൽ ഖബാസ് റിപ്പോർട്ട് ചെയ്തു. പകർച്ചവ്യാധിക്കെതിരെ കമ്മ്യൂണിറ്റി പ്രതിരോധശേഷി കൈവരിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം കൊണ്ടുപിടിച്ചച ശ്രമങ്ങളാണ് നടത്തുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയൊരു ജനവിഭാഗത്തെതെ വാക്സിനേറ്റ് ചെയ്തു ലക്ഷ്യത്തിലെത്താനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
വരുന്ന കാലയളവിൽ രണ്ട് ദശലക്ഷം ഡോസ് ഫൈസർ വാക്സിൻ സംഭരിക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ അഭ്യർത്ഥനയ്ക്ക് സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡറുകൾ അംഗീകാരം നൽകി. 48 ദശലക്ഷം ഡോളർ വരെ ഇതിനു ചിലവാകും എന്നാണ് കണക്കാക്കപ്പെടുന്നത്. ഇക്കാര്യത്തിൽ അന്തിമ അംഗീകാരങ്ങൾ നേടുന്നതിനായി വിഷയം ഓഡിറ്റ് ബ്യൂറോയിലേക്ക് റഫർ ചെയ്തു, അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ 70% ജനങ്ങൾക്ക് വാക്സിനേഷൻ നൽകാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് വിശദീകരിച്ചു.
അതേസമയം കൊറോണയ്‌ക്കെതിരായ ഫ്രൈസർ പ്രതിരോധ വാക്സിൻ്റെ ഒമ്പതാം ബാച്ച് കുവൈത്തിലെത്തി