റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെയും ഏജന്റുമാരുടെയും മേലുള്ള നിയന്ത്രണം കർശനമാക്കി വാണിജ്യ മന്ത്രാലയം

0
36

കുവൈത്ത് സിറ്റി: ലേബർ റിക്രൂട്ട്മെൻറ് ഓഫീസുകൾക്ക് എതരായി ചൂഷണം,  ലേബർ റിക്രൂട്ട്‌മെന്റിന്റെ ചിലവ് വർദ്ധിപ്പിക്കുക എന്നീ പരാതികളുടെ തുടർച്ചയായി ഉയർന്ന സാഹചര്യത്തിൽ  നിയന്ത്രണം കർശനമാക്കി കുവൈത്ത് വാണിജ്യ മന്ത്രാലയം . പ്രശ്നങ്ങൾ എന്നന്നേക്കുമായി പരിഹരിക്കാൻ പദ്ധതിയുണ്ടെന്ന് മന്ത്രാലയ വൃത്തങ്ങൾ  പറഞ്ഞു, തിങ്കളാഴ്ച മന്ത്രാലയത്തിന്റെ വാണിജ്യ നിയന്ത്രണ വകുപ്പിലെ ഇൻസ്പെക്ടർമാർ ഹവല്ലിയിലെ ഗാർഹിക തൊഴിൽ ഓഫീസുകളിൽ പരിശോധന നടത്തുകയും  ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്നും റിക്രൂട്ട്മെന്റ് റേറ്റ് മുൻ നിശ്ചയിച്ച പ്രകാരമാണെന്ന്   ഉറപ്പാക്കുകയും ചെയ്തതായി അറിയിച്ചു.