കുവൈത്ത് സിറ്റി: കുവൈറ്റിൽ രണ്ടാം സെമസ്റ്ററിൽ ജോലിയിൽ തിരികെ പ്രവേശിക്കാത്ത പ്രവാസി അധ്യാപകരുടെ ശമ്പള ആനുകൂല്യങ്ങൾ നിർത്തലാക്കുന്നു. ഇവരുടെ പേരു വിവരങ്ങൾ അടങ്ങിയ പട്ടിക നൽകാൻ പൊതുവിദ്യാഭ്യാസ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഒസാമ അൽ സുൽത്താൻ വിദ്യാഭ്യാസ ജില്ല ഡയറക്ടർമാർക്കും മതവിദ്യാഭ്യാസ ഡയറക്ടർമാർക്കും നിർദേശം നൽകി.
നിലവിലെ 2020/2021 അധ്യയന വർഷത്തിന്റെ ആദ്യ സെമസ്റ്റർ അവസാനിക്കുന്നതുവരെ ഡ്യൂട്ടിയിലായിരുന്നവരും പിന്നീട് സമീപകാലത്ത് സ്വദേശങ്ങളിലേക്ക് പോയശേഷം മടങ്ങാൻ കഴിയാതെ ഇരിക്കുന്ന പ്രവാസി അദ്ധ്യാപകരുടെ വിവരങ്ങൾ നൽകാനാണ് അദ്ദേഹം ആവശ്യപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പട്ടികയിലെ വ്യക്തിയുടെ പേര്, സിവിൽ നമ്പർ, ,വർക്ക് സെന്റർ, ദേശീയത, വിദ്യാഭ്യാസ മേഖല, കാരണം എന്നിവ ഉൾപ്പെടുന്നു, തൊഴിൽ വരാതിരിക്കാൻ ഉള്ള കാരണം എന്നീ വിവരങ്ങൾ ഉൾപ്പെടുത്തണം എന്നാണ് നിർദേശം.