വിദ്യാഭ്യാസ മന്ത്രാലയം കുവൈത്തിൽ തിരിച്ചെത്താത്ത 600 ഓളം പ്രവാസി അധ്യാപകരുടെ ശമ്പളം തടഞ്ഞു

0
31

കുവൈത്ത് സിറ്റി: ആദ്യ സെമസ്റ്റർനുശേഷം  കുവൈത്തിൽ നിന്നും സ്വദേശങ്ങളിലേക്ക് പോയി മടങ്ങിയെത്താൻ കഴിയാതിരുന്ന അധ്യാപകരുടെ ശമ്പളം  വിദ്യാഭ്യാസ മന്ത്രാലയം തടഞ്ഞു . വിവിധ വിദ്യാഭ്യാസ ജില്ലകളിൽ ജോലി ചെയ്യുന്ന  600 ഓളം അധ്യാപകരുടെ ശമ്പളമാണ് വിദ്യാഭ്യാസ മന്ത്രാലയം താൽക്കാലികമായി നിർത്തിവച്ചതായി അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തതത്. കുവൈത്തിന് പുറത്തുപോയ അധ്യാപകർക്ക്  രണ്ടാം സെമസ്റ്റർ ആരംഭിിക്കുമ്പോഴേക്കും മടങ്ങി എത്തണമെന്ന് മന്ത്രാലയം നിർദേശം നൽകിയിരുന്നു. എന്നാൽ കോവിഡ് വ്യാപനം മൂലം കുവൈത്ത്  വിദേശികൾക്ക് യാത്രാ അനുമതി നിഷേധിച്ച സാഹചര്യത്തിൽ, ഇവർക്ക് മടങ്ങിവരാൻ കഴിഞ്ഞിരുന്നില്ല. തിരികെ ജോലിയിൽ പ്രവേശിക്കുന്നതിന് ഇന്നലെ വരെയായിരുന്നു മന്ത്രാലയം  പ്രവാസി അധ്യാപകർക്ക് സാവകാശം നൽകിയിരുന്നത്. അത് പൂർത്തിയായതിന് ശേഷമാണ് ഇപ്പോഴത്തെ നടപടി