കുവൈത്തിലേക്ക് പ്രവേശിക്കുന്ന യാത്രക്കാരുടെ എണ്ണം ആരോഗ്യമന്ത്രാലയം വർദ്ധിപ്പിച്ചാലും നടപ്പാക്കില്ലെന്ന് ഡിജിസിഎ

0
13

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറക്കുന്നത് COVID-19 അണുബാധകളുടെ തോത് കുറയുന്നതിനെ ആശ്രയിച്ചിരിക്കും. കുവൈത്തിലേക്ക് പ്രവേശിക്കാൻ അനുമതിയുള്ള യാത്രക്കാരുടെ എണ്ണം ആരോഗ്യ മന്ത്രാലയം വർദ്ധിപ്പിച്ചാലും, അത് ഉടനടി നടപ്പാക്കാതെ അത് ക്രമേണ മാത്രമേ നടപ്പാക്കാൻ സാധിക്കുകയുള്ളൂ എന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) വ്യോമഗതാഗത വകുപ്പ് ഡയറക്ടർ അബ്ദുല്ല അൽ രാഹി വെളിപ്പെടുത്തി.   ഹോട്ടൽ ക്വാറൻ്റൈൻ സെൻററുകളിലെ കിടക്കകളുടെ ലഭ്യതയ്ക്കനുസരിച്ച് മാത്രമേ വർധിപ്പിക്കുക ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

കർശനമായ മുൻകരുതൽ ആരോഗ്യ നടപടികൾക്ക് എയർപോർട്ടിൽ എത്തുന്ന  യാത്രക്കാരെ വിധേയമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ എയർപോർട്ടും രാജ്യത്ത് കോവിഡ് അണുബാധ കാരണമാകുന്നുവെന്ന് ആരോപണമുന്നയിക്കാൻ ആകില്ല എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് വരുന്ന കേസുകളിൽ അണുബാധ സൂചകങ്ങൾ വളരെ കുറവാണെന്നും കൂട്ടിച്ചേർത്തു. സ്ഥിതിവിവരക്കണക്കുകള് മത്സരിച്ച രാജ്യത്തേക്ക് വന്ന ഗാർഹിക തൊഴിലാളികളിൽ 3000 പേരിൽ അഞ്ച് പേർക്ക് മാത്രമാണ്  അണുബാധ കണ്ടെത്തിയത്. ഇവരുടെ അസുഖം ഭേദമാക്ന്നതുവരെ എല്ലാവരെയും ക്വാറൻ്റൈൻ കേന്ദ്രങ്ങളിൽ ഇതിൽ താമസിപ്പിച്ച്ച്ച്ച ചികിത്സ  നൽകിയതായും അദ്ദേഹം

 

പറഞ്ഞു