മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിക്കാൻ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്തിൽ  മാനസികാരോഗ്യ ആശുപത്രികളിൽ ചികിത്സയിലുള്ള പ്രവാസികളുടെ ഡ്രൈവർ ലൈസൻസ് പിൻവലിക്കുന്നത് ആഭ്യന്തര മന്ത്രാലയം പരിഗണിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  പ്രസ്തുത വ്യക്തികൾക്ക്  വാഹനം ഓടിക്കാൻ കഴിയില്ലെന്ന് തെളിയിക്കപ്പെട്ട ശേഷമാകും ലൈസൻസുകൾ റദ്ദാക്കുന്നത്. ഇതിനായി ഇരുടെ മാനസിക ആരോഗ്യം സംബന്ധിച്ച് ഡോക്ടർമാർ നൽകുന്ന  റിപ്പോർട്ടുകൾ പരിഗണിക്കും.

കുവൈത്ത്സമൂഹത്തെ സംരക്ഷിക്കുന്നതിനായി രാജ്യത്തെ മാനസികരോഗാശുപത്രിയിൽ ചികിത്സ തേടുന്ന പ്രവാസികളെ നാടുകടത്താൻ നിയമനിർമ്മാണം നടത്തുമെന്ന് എംപി ബദർ അൽ ഹുമൈദി അറിയിച്ചതിന് ഒരാഴ്ച കഴിഞ്ഞാണ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഈ പ്രഖ്യാപനം.

പൗരന്മാരും പ്രവാസികളുമായി, മയക്കുമരുന്ന് സംബന്ധമായ  കേസുകളിൽ പിടിക്കപ്പെടുകയും മാനസിക രോഗ ആശുപത്രിയിൽ ചികിത്സ നേടുകയും ചെയ്ത നിരവധി പേരുടെ വിവരങ്ങൾ ആഭ്യന്തരമന്ത്രാലയത്തിൻ്റെ കൈവശമുണ്ട് പത്രം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.