നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 112 ൽ റിപ്പോർട്ട് ചെയ്യണമെന്ന് ആഭ്യന്തരമന്ത്രാലയം

0
14

കുവൈത്ത് സിറ്റി: രാജ്യം കടന്നുപോകുന്ന അസാധാരണമായ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, പൊതുജനങ്ങളുടെ സഹായമഭ്യർത്ഥിച്ച് ആഭ്യന്തരമന്ത്രാലയം. രാജ്യത്ത് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന ആരോഗ്യ സുരക്ഷാ നടപടികൾക്ക് വിരുദ്ധമായി നിയമം ലംഘിച്ചുകൊണ്ട് ആരെങ്കിലും ഒത്തുചേരലുകളോ മറ്റു പരിപാടികളും നടത്തുകയാണെങ്കിൽ എങ്കിൽ അത് ഉടനടി ആഭ്യന്തരമന്ത്രാലയത്തെ അറിയിക്കണമെന്നാണ് എന്നാണ് അധികൃതർ നിർദ്ദേശിച്ചിരിക്കുന്നത്. പൗരന്മാരും പ്രവാസികളും ആളും ഇക്കാര്യത്തിൽ ഞങ്ങളുടെ കടമ നിറവേറ്റണമെന്ന് ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു. ഏതെങ്കിലും രീതിയിലുള്ള നിയമലംഘനങ്ങൾ സംബന്ധിച്ച് ഇന്റീരിയർ ഓപ്പറേഷൻസ് ഫോൺ നമ്പർ 112 ൽ വിളിച്ച്  അറിയിക്കണമെന്നാണ് അദ്ദേഹം നിർദ്ദേശിച്ചിരിക്കുന്നത്.