ഗാർഹിക തൊഴിലാളി നിയമന ചെലവ് കുറച്ച് വാണിജ്യ-വ്യവസായ മന്ത്രാലയം

0
19

കുവൈത്ത് സിറ്റി: വിദേശങ്ങളിൽ നിന്നും ഗാർഹിക തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള തുക പുനർനിശ്ചയിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം ഉത്തരവിറക്കി. റിക്രൂട്ടിംഗ് സ്ഥാപനങ്ങൾക്ക് 890 ദിനാറും, തൊഴിലാളിയുടെ ക്വാറന്റൈൻ, വിമാന ടിക്കറ്റ് , പി സി ആർ പരിശോധനകൾക്കടക്കം 390 ദിനാറും നിശ്ചയിച്ചു.
ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന വില പരമാവധി ആണെന്നും ഇതിൽ കൂടുതൽ തൊഴിൽ ഉടമകളിൽ നിന്ന് ഈടാക്കാൻ അനുവദിക്കില്ലെന്നും കൊമേഴ്‌സ്യൽ കൺട്രോൾ ആന്റ് കൺസ്യൂമർ പ്രൊട്ടക്ഷൻ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഈദ് അൽ റാഷിദി പറഞ്ഞു. സർക്കാർ തീരുമാനത്തിന് എതിരായി തൊഴിലാളി നിയമത്തിൽ എന്തെങ്കിലും വർദ്ധനവ് ഉണ്ടെങ്കിൽ പരാതി നൽകാനും അദ്ദേഹം പൗരന്മാരോടും പ്രവാസികളോടും ആവശ്യപ്പെട്ടു.
ഉപഭോക്തൃ സംരക്ഷണ പരാതി ഹോട്ട്‌ലൈൻ 135 അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് 55135135 വഴി ഇതുമായി ബന്ധപ്പെട്ട പരാതികൾ നൽകാം.

നിയമത്തിന് വിരുദ്ധമായി വീട്ടുജോലിക്കാരെ കൊണ്ടുവരുന്നതിനുള്ള ലൈസൻസ് പ്രയോജനപ്പെടുത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം മുന്നറിയിപ്പുനൽകി.