ഗാർഹിക തൊഴിലാളി ക്ഷാമം: ശുപാർശയുമായി അഞ്ച് മന്ത്രാലയങ്ങൾ

0
23

കുവൈത്ത് സിറ്റി: മാനവവിഭവശേഷി മന്ത്രാലയത്തിന് പുറമേ ആരോഗ്യ, ആഭ്യന്തര, വിദേശകാര്യ, ധനകാര്യ മന്ത്രാലയങ്ങൾ വിദേശത്ത് നിന്ന് പുതിയ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് കൂടുതൽ വിസ അനുവദിക്കണമെന്ന നിലപാടിൽ എത്തി.അഞ്ച് മന്ത്രാലയങ്ങളുടെയും ശുപാർശ മന്ത്രിസഭയുടെ പരിഗണനയ്ക്കായി അയച്ചിട്ടുണ്ട്. നിരവധി തൊഴിലാളികൾ മടങ്ങിവരാൻ തയ്യാറാകാത്ത സാഹചര്യം നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ രാജ്യത്ത് തൊഴിലാളികളുടെ കടുത്ത ക്ഷാമം നേരിടുന്നതിനാൽ സ്വദേശി കുടുംബങ്ങൾക്ക് വീട്ടുജോലിക്കാരെ കണ്ടെത്തുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നതായും ശുപാർശയിൽ ഉണ്ട്. മന്ത്രിസഭ ശുപാർശകൾ അനുകൂലമായി പരിഗണിക്കുമെന്നും വീട്ടുജോലിക്കാരെ നിയമിക്കുന്നതിന് പുതിയ വിസ നൽകുന്നതിനുള്ള ഉചിതമായ സംവിധാനം ഉടൻ അംഗീകരിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു.