മിഷ്രിഫ് വാക്സിനേഷൻ കേന്ദ്രം ആരോഗ്യ മന്ത്രാലയം അടച്ചു

0
13

കുവൈത്ത് സിറ്റി: ഒന്നര വർഷത്തോളമായി പൊതുജനങ്ങൾക്ക് കോവിഡ് പ്രതിരോധ വാക്സിനേഷൻ സേവനങ്ങൾ നൽകിയ ശേഷം മിഷ്രിഫിലെ വാക്‌സിനേഷൻ സെന്റർ അടച്ചു. വാക്‌സിനേഷൻ സെന്ററിന്റെ നഴ്‌സിംഗ് മേധാവി മട്രൂൺ നജാത്ത് അൽ-റജൈബ്, ഇവിടുത്തെ പ്രവർത്തന കാലയളവിൽ മികച്ച സേവനം നൽകിയ എല്ലാ നഴ്‌സിംഗ് സ്റ്റാഫിനെയും അനുമോദിച്ചു.മിഷ്രിഫിലെ വാക്‌സിനേഷൻ സെന്റർ അടച്ചുപൂട്ടിയതിന് പകരം 16 ആരോഗ്യ കേന്ദ്രങ്ങളിൽ കൊവിഡ്നെതിരെ വാക്‌സിനേഷൻ സേവനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങൾ ആഴ്ചയിൽ ഞായർ, വ്യാഴം ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 3 മണി മുതൽ രാത്രി 8 മണി വരെ പ്രവർത്തിക്കും.