തെറ്റായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നവർക്കെതിരെ നടപടിയെടുക്കുന്ന മുന്നറിയിപ്പുമായി MOl

0
29

കുവൈത്ത് സിറ്റി: രാജ്യത്ത് രാഷ്ട്രീയ അസ്ഥിരതയ്ക്ക് കാരണമായേക്കാവുന്നതോ തെറ്റായതോ ആയ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കുവൈത്ത് ഇൻഫർമേഷൻ മന്ത്രാലയം മുന്നറിയിപ്പ് നൽകി . അൽ ജരിദ ദിനപത്രത്തിന് നൽകിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ നൽകി നിയമ ലംഘനം നടത്തുന്നവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കാൻ ഒരു മടിയുമില്ലെന്ന് മന്ത്രാലയ വക്താവ് അൻവർ മുറാദ് സ്ഥിരീകരിച്ചു.

വാർത്തകളുടെ കൃത്യത പരിശോധിക്കാനും പ്രൊഫഷണൽ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിക്കാനും വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് വിവരങ്ങൾ നേടാനും നിർദ്ദേശത്തിലുണ്ട്. നിയമ ലംഘനങ്ങൾ ഉണ്ടായാൽ, അവയുടെ പ്രസിദ്ധീകരണം തടയുന്നത് നടക്കമുള്ള നിയമനടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പിൽ ഉള്ളത്.

ഇലക്ട്രോണിക് മാധ്യമ നിയമം ലംഘിച്ചതിന് 62 മാധ്യമങ്ങളെ പബ്ലിക് പ്രോസിക്യൂഷന് വിധേയമാക്കാൻ മന്ത്രാലയം അടുത്തിടെ നിർദ്ദേശം നൽകിയിരുന്നു.