കുവൈത്ത് സിറ്റി കുവൈത്തിലെ ഖൈത്താനില്‍ കിണാതായ 9 വയസ്സുകാരനെ ഏറെ സമയത്തെ ശ്രമകരമായ തെരച്ചിലിനൊടുവില്‍ മലിനജലമൊഴുക്കിവിടുന്ന കുഴിയില്‍ കണ്ടെത്തി. ഇന്നലെ വൈകീട്ട് മുതലാണ് കുഞ്ഞിനെ കാണാതായത്. ഈജിപ്ത് സ്വദേശികളായ മതാപിതാക്കള്‍ പോലീസിനെ വിരമറിയിക്കുകയും, കുട്ടിയെ കാണാനില്ലെന്ന പരാതി നല്‍കുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥർ നടത്തിയ തെരച്ചിലിനൊടുവിലാണ് 4 മീറ്റർ ആഴമുള്ള കുഴിയില്‍ കുട്ടിയെ കണ്ടെത്തിയത്. ഈ കുഴി മരപ്പലകകളാല്‍ അടച്ചു വച്ചിരിക്കുകയായിരുന്നു. കുട്ടിയെ പുറത്തെടുത്ത് ഉടനടി സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി വൃത്തങ്ങള് സ്ഥിരീകരിച്ചു. കളിക്കുന്നതിനിടയില്‍ കുട്ടി അറിയാതെ വീണുപോയതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥരും അറിയിച്ചു.