ഒളിംപിക് വേദിയിൽ ഖത്തറിൻ്റെ മാനുഷികമുഖമായി മുതാസ് ഇസ.. പിന്നീട് നടന്നത് ചരിത്രം

0
31

ടോക്യോയിലെ ഒളിമ്പിക്സിലെ ഹൈജമ്പ് ഭീതിയിൽ നിന്നും കോടിക്കണക്കിന് മനുഷ്യരുടെ മനസ്സിലേക്ക് കുതിച്ചുചാടി ഇരിക്കുകയാണ് ഖത്തറിൻ്റെ മുതാസ് എസ ബാര്‍ഷിം എന്ന കായികതാരം, ഇതുവരെ ഒളിമ്പിക്സ് ചരിത്രത്തിൽ എന്നും രേഖപ്പെടുത്തിയിട്ടില്ലാത്ത ഒരുപക്ഷേ ഇനി രേഖപ്പെടുത്താനും സാധ്യത ഏറെ ഇല്ലാത്ത വലിയ ഒരു തീരുമാനമാണ് ലോകത്തിനു മുൻപിൽ ബാർഷിമിന് മാനവികതയുടെ സുവർണകിരീടം ചൂടിച്ചത് .

എൻറെ സുഹൃത്തും അതിലുപരി മത്സര വേദിയിലെ പ്രതിയോഗിയുമായ ഇറ്റലിയുടെ ജിയാന്‍മാര്‍ക്കോ തംബേരിയുമായി സ്വർണമെഡൽ പങ്കിടാൻ മുതാസ് എസ ബാര്‍ഷിം തീരുമാനിച്ചത് കയ്യടികളോടെയാണ് ഒളിമ്പിക് വേദിയും ലോകവും സ്വീകരിച്ചത്.
ഒളിമ്പിക്സില്‍ ആദ്യമായി സുവര്‍ണനേട്ടം പകുത്തെടുത്ത് രണ്ട് താരങ്ങള്‍ സൗഹൃദത്തിന്റെയും ഹൃദയവിശാലത യുടെയും പുതുചരിത്രം ആണ് കുറിച്ചിട്ടത്. ‘

ഹൈ ജംപില്‍ രണ്ട് മണിക്കൂര്‍ നീണ്ടു നിന്ന മത്സരത്തിനൊടുവില്‍ ഇരുവരും 2.37 മീറ്റര്‍ ചാടി ഒപ്പമെത്തി. 2.39 മീറ്റര്‍ ചാടാന്‍ രണ്ട് പേര്‍ക്കും സാധിച്ചില്ല. ഒടുവില്‍ മാച്ച് ഒഫിഷ്യലെത്തി വിജയിയെ തീരുമാനിക്കാന്‍ ഒരു ഡിസൈഡര്‍ ജംപ് നിര്‍ദേശിച്ചു.
തംബേരി കാലിനേറ്റ സാരമായ പരിക്കിനെ തുടർന്ന് പിന്മാറാൻ തീരുമാനിച്ചു, വേണമായിരുന്നുവെങ്കിൽ ഇസയ്ക്ക് തൻറെ ഊഴം ഉപയോഗപ്പെടുത്തി സ്വർണ്ണം സ്വന്തമാക്കാം ആയിരുന്നു. എന്നാൽ അദ്ദേഹം സുഹൃത്തിൻറെ വീഴ്ച തൻറെ സുവർണനേട്ടം ആക്കാൻ തയ്യാറായില്ല

ബാര്‍ഷിം മാച്ച് ഒഫിഷ്യലിനോട് ചോദിച്ചു, “രണ്ട് സ്വര്‍ണമെഡലുകള്‍ കൊടുക്കാന്‍ കാണുമോ എന്ന്”. അയാള്‍ അതിന് തീര്‍ച്ചയായും എന്ന് മറുപടി നല്‍കി. പിന്നീട് ടോക്കിയോയിലെ മൈതാനം കണ്ടത് 21-ാം നൂറ്റാണ്ട് ഇതുവരെ സാക്ഷ്യം വഹിക്കാത്ത ഒന്നിനായിരുന്നു.

ബാര്‍ഷിമും ടാംബേരിയും പരസ്പരം നോക്കി. രണ്ട് പേര്‍ക്കും മനസിലായി. ടാംബേരി ഓടിയെത്തി ബാര്‍ഷിമിനെ വാരി പുണര്‍ന്നു. രണ്ട് പേര്‍ക്കും സന്തോഷം അടക്കാനാകാത്ത നിമിഷമായിരുന്നു അത്. തങ്ങളുടെ രാജ്യങ്ങളുടെ പതാകയേന്തി ഇരുവരും മൈതാനത്തിന് വലം വച്ചു.