മീഡിയ വണ്ണിന് വിലക്ക്: മലയാളി മീഡിയ ഫോറം, കുവൈറ്റ്‌ പ്രതിഷേധം രേഖപ്പെടുത്തി

0
22

 

കുവൈറ്റ്‌ : ‘ഫോർത്ത് എസ്റ്റേറ്റ്’ ആയ മാധ്യമങ്ങൾ ജനാധിപത്യത്തിന്‍റെ കാവലാളുകളാണ്. ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്രമായ മാധ്യമ പ്രവർത്തനം അനിർവാര്യമാണ്. മീഡിയ വണ്ണിന് വിലക്ക് ഏർപ്പെടുത്തിയ സർക്കാർ നടപടി ഏറ്റവും അപലപനീയവും പ്രതിഷേധാർഹവുമാണ്. ഭരണകൂടങ്ങളുടെ ഇംഗിതത്തിനനുസരിച്ചു് മാധ്യമങ്ങളെ നിയന്ത്രിക്കുന്ന നടപടികളുടെ ഭാഗമാണ് മീഡിയാ വണ്ണിനെതിരയുള്ള കേന്ദ്രസർക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടായ ഈ നടപടി .
ജനാധിപത്യവിരുദ്ധമായ ഇത്തരം നടപടികളെ മലയാളി മീഡിയാ ഫോറം, കുവൈറ്റ്‌ ശക്തമായി അപലപിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു.