കെ എം റോയിയുടെ നിര്യാണത്തിൽ മലയാളി മീഡിയ ഫോറം കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി

0
18

കുവൈറ്റ് : അരനൂറ്റാണ്ടിലേറെ കാലം മാധ്യമ മേഖലയിൽ സജീവമായിരുന്ന മുതിർന്ന മാധ്യമ പ്രവർത്തകൻ കെ എം റോയിയുടെ നിര്യാണത്തിൽ മലയാളി മീഡിയ ഫോറം കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി . ഇന്നത്തെ തലമുറയിലെ നിരവധി മാധ്യമ പ്രവർത്തകർക്ക് മാർഗനിർദ്ദേശം നൽകിയിരുന്ന കെ എം റോയ് കേരള സമൂഹത്തിന് നൽകിയ സംഭാവനകളും നിസ്തുലമാണെന്ന് എം എം എഫ് കുവൈറ്റ് അനുശോചന സന്ദേശത്തിൽ അറിയിച്ചു .
മംഗളം പത്രത്തിന്റെ ജനറൽ എഡിറ്ററായാണ് വിരമിച്ചത്. രണ്ട് തവണ കേരള പത്രപ്രവർത്തക യൂണിയന്റെ സംസ്ഥാന പ്രസിഡണ്ടായിരുന്നു. അരനൂറ്റാണ്ടിലേറെ കാലം മാധ്യമ മേഖലയിൽ സജീവമായിരുന്നു. 1961 ൽ കേരളപ്രകാശം എന്ന പത്രത്തിലൂടെ മാധ്യമപ്രവർത്തനം ആരംഭിച്ചു. എക്കണോമിക്സ് ടൈംസ്, ദി ഹിന്ദു, ദേശബന്ധു, കേരളഭൂഷണം എന്നീ പത്രങ്ങളിൽ പ്രവർത്തിച്ചു. 3 നോവലുകളും 2 യാത്രവിവരണങ്ങളും രചിച്ചിട്ടുണ്ട് .

മാധ്യമ പ്രവർത്തനരംഗത്ത് മാതൃകാപരമായ സംഭാവനകൾ നൽകിയ കെ എം റോയ് ലോകത്താകമാനമുള്ള മലയാളി മാധ്യമ പ്രവർത്തകർക്ക് ആദരണീയ വ്യക്തിത്വം എന്നതിലുപരി വഴികാട്ടി കൂടിയാണെന്ന് എം എം എഫ് കുവൈറ്റിന്റെ ജനറൽ കൺവീനർ സജീവ് പീറ്റർ, കൺവീനർമാരായ നിക്സൺ ജോർജ്, ജലിൻ തൃപ്രയാർ എന്നിവർ അനുശോചന കുറിപ്പിൽ വ്യക്തമാക്കി